നെടുമങ്ങാട്: മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ പൊതു വിദ്യാലങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
രാവിലെ 9നു നെടുമങ്ങാട് ഗവ.ടൗൺ എൽ.പി.എസിൽവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഗവ. എൽ.പി.എസ് ഒന്നാം ക്ലാസ്സിൽ പ്രവേശിച്ച കുട്ടികളെ വരവേറ്റു . മന്ത്രിയോടൊപ്പം കുട്ടികൾ പുതിയ ക്ലാസ് റൂമിലേക്ക് പ്രവേശിച്ചു.തുടർന്ന് മന്ത്രി കുട്ടികൾക്കായി ക്ലാസെടുത്തു
9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവ പരിപാടികൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽരക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ കൈപുസ്തകം “നന്മ പൂക്കുന്ന നാളേയ്ക്ക്’ ഡോ.എ.സമ്പത്ത് എം.പി പ്രകാശനം ചെയ്തു.
പഠനോപകരണ വിതരണംസി.ദിവാകരൻ.എം.എൽ.എയും അക്കാദമിക് കലണ്ടർ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും ഫർണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും നിർവ്വഹിച്ചു.ഡപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യാതിഥിയായി. ചു