സംസ്ഥാന സ്കൂ​ൾ ക​ലോ​ത്സ​വം: എ ​ഗ്രേ​ഡ് നേ​ടു​ന്ന​വ​ർ​ക്കെ​ല്ലാം സ്കോ​ള​ർ​ഷി​പ്പ് നൽകും; അപ്പീൽ തുക ഉപജില്ല-ജില്ലാ കലോത്‌സവങ്ങൾക്കായി 1000, 2000 എന്നിങ്ങനെ വർധിപ്പിച്ചു

പ​​ത്ത​​നം​​തി​​ട്ട: സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ എ ​​ഗ്രേ​​ഡ് ല​​ഭി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കെ​​ല്ലാം ഇ​​ക്കൊ​​ല്ലം മു​​ത​​ൽ ഒ​​റ്റ​​ത്ത​​വ​​ണ സ്കോ​​ള​​ർ​​ഷി​​പ്പ് ന​​ൽ​​കും. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി എ ​​ഗ്രേ​​ഡു​​കാ​​ർ​​ക്കു മു​​ഴു​​വ​​ൻ സ്കോ​​ള​​ർ​​ഷി​​പ്പും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ൽ​​കു​​മെ​​ന്നു പ​​രി​​ഷ്ക​​രി​​ച്ച മാ​​ന്വ​​ൽ.

എ ​​ഗ്രേ​​ഡി​​ന് നൂ​​റി​​ൽ 80 മാ​​ർ​​ക്ക് വാ​​ങ്ങി​​യി​​രി​​ക്ക​​ണം. 70നും 79​​നും ഇ​​ട​​യി​​ൽ മാ​​ർ​​ക്ക് ല​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്ക് ബി ​​ഗ്രേ​​ഡും 60 നും 69​​നും ഇ​​ട​​യി​​ൽ മാ​​ർ​​ക്കു​​ള്ള​​വ​​ർ​​ക്ക് സി ​​ഗ്രേ​​ഡു​​മാ​ണു ല​​ഭി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലും 10 മാ​​ർ​​ക്കു വീ​​തം വ​​ർ​​ധ​​ന.

അ​പ്പീ​ൽ​തു​ക കൂ​ട്ടി

ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ അ​​പ്പീ​​ൽ നി​​ര​​ക്കി​​ലും വ​​ർ​​ധ​​ന​​യു​​ണ്ട്. ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന് അ​​പ്പീ​​ൽ ന​​ൽ​​കു​​ന്പോ​​ൾ 1,000 രൂ​​പ​​യും ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന് 2,000 രൂ​​പ​​യു​​മാ​​ണ് ഇ​​നി കെ​​ട്ടി​​വ​​യ്ക്കേ​​ണ്ട​​ത്. ഘോ​​ഷ​​യാ​​ത്ര​​ക​​ൾ ഒ​​ഴി​​വാ​​ക്കി ക​​ലോ​​ത്സ​​വ​​വേ​​ദി​​ക്കു സ​​മീ​​പം സാം​​സ്കാ​​രി​​ക ദൃ​​ശ്യ​​വി​​സ്മ​​യം തീ​​ർ​​ക്കും. ജി​​ല്ലാ ക​​ലോ​​ത്സ​​വം ന​​വം​​ബ​​റി​​ൽ തീ​ർ​ക്ക​ണം. ഹ​​രി​​ത പ്രോ​​ട്ടോ​​ക്കോ​​ൾ ഇ​​ത്ത​​വ​​ണ ക​​ലോ​​ത്സ​​വ​​ങ്ങ​​ൾ​​ക്കു ബാ​​ധ​​ക​​മാ​​ക്കു​​ക​​യും ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ക​​മ്മി​​റ്റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. മ​​ത്സ​​ര​​ഇ​​ന​​ങ്ങ​​ളി​​ൽ ചി​​ല​​തി​​ന് നേ​​ര​​ത്തെ​​യു​​ണ്ടാ​​യി​​രു​​ന്ന ആ​​ണ്‍, പെ​​ണ്‍ വ്യ​​ത്യാ​​സം ഇ​​ക്കൊ​​ല്ലം മു​​ത​​ൽ ഒ​​ഴി​​വാ​​ക്കും. പൊ​തു​മ​ത്സ​ര​ങ്ങ​ളാ​ക്കി മാ​റ്റും.

വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കും പി​ടി

വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ്രാ​​വീ​​ണ്യ​​മു​​ള്ള​​വ​​രു​​ടെ അ​​പേ​​ക്ഷ സ്വീ​​ക​​രി​ച്ചു തെ​ര​ഞ്ഞെ​ടു​ക്കും. ഉ​​പ​​ജി​​ല്ലാ​​ത​​ലം മു​​ത​​ൽ ഇ​​തു പാ​ലി​ക്കും. ര​​ണ്ടു​ വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഒ​​രേ ഇ​​ന​​ത്തി​​ൽ ഒ​​രു ജി​​ല്ല​​യി​​ൽ വി​​ധി​​ക​​ർ​​ത്താ​​വാ​​കാ​ൻ പാ​ടി​ല്ല. ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ത​തു ജി​​ല്ല​​ക്കാ​​രെ വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളാ​​ക്ക​രു​ത്.

കു​ട്ടി​ക​ൾ​ക്കു പി​രി​വി​ല്ല

ക​​ലോ​​ത്സ​​വ ന​​ട​​ത്തി​​പ്പി​​ലേ​​ക്കു കു​​ട്ടി​​ക​​ളി​​ൽ​നി​​ന്നു​​ള്ള പി​​രി​​വ് ഒ​​ഴി​​വാ​​ക്കും. അ​തേ​സ​മ​യം, സ്കൂ​​ൾ പി​​ടി​​എ​​ക​​ൾ ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വം മു​​ത​​ൽ സം​​ഭാ​​വ​​ന ന​​ൽ​​ക​​ണം. നേ​​ര​​ത്തെ​​യും ഇ​​തേ രീ​​തി​​യി​​ലാ​​യി​​രു​​ന്നു പ​​ണ​​പ്പി​​രി​​വെ​​ന്ന് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ൾ പ​റ​യു​​ന്നു. 1,000ൽ ​​താ​​ഴെ കു​​ട്ടി​​ക​​ളു​​ള്ള ഹൈ​​സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്ന് 500 രൂ​​പ​​യും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് 750 രൂ​​പ​​യും 1000നു ​​മു​​ക​​ളി​​ൽ കു​​ട്ടി​​ക​​ളു​​ള്ള ഹൈ​​സ്‌​കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് 750 രൂ​​പ​​യും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്ന് 1,000 രൂ​​പ​​യും ന​​ൽ​​കാ​​നാ​​ണ് നി​​ർ​​ദേ​​ശം. യു​​പി സ്കൂ​​ളു​​ക​​ൾ 400 രൂ​​പ ന​​ൽ​​ക​​ണം. എ​​ൽ​​പി സ്കൂ​​ളു​​ക​​ൾ പ​​ണം ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

എ​​ട്ടു​​വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളി​​ൽ​നി​​ന്നു പ​​ണ​​പ്പി​​രി​​വ് ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, പി​​ടി​​എ ഫ​​ണ്ട് പ്ര​​ധാ​​ന​​മാ​​യും ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളി​​ൽ​നി​​ന്നു കു​​ട്ടി​​ക​​ൾ മു​​ഖേ​​ന സ​​മാ​​ഹ​​രി​​ക്കു​​ന്ന​​താ​​ണെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ൾ പ​റ​യു​ന്ന​ത്.

Related posts