തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ നൽകുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽഎസി പരീക്ഷയ്ക്ക് പരിഗണി ക്കേണ്ടെന്ന് മാന്വൽ പരിഷ്കരണ സമിതിയുടെ ശിപാർശ. ഇതുസംബന്ധിച്ച ശിപാർശ സമിതി സർക്കാരിനു കൈമാറി.
നൃത്ത ഇനങ്ങളിലെ ആഡംബരത്തിന് മൈനസ് മാർക്ക് ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. നൃത്ത സംഗീത പരിപാടികൾക്ക് വൈവ ഏർപ്പെടുത്താനും അപ്പീൽ പ്രളയം ഒഴിവാക്കാനുമുള്ള നിർദേശങ്ങളും സമിതി സർക്കാരിനു കൈമാറി.