കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പടിച്ച് കണ്ണൂർ. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.
952 പോയിന്റുകളുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 949 പോയിന്റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 938 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ 925 പോയിന്റുകളുമായി നാലാം സ്ഥാനവും, മലപ്പുറം 913 പോയിന്റുകളുമായി അഞ്ചാം സ്ഥാനവും നേടി. ആധിഥേയരായ കൊല്ലമാണ് 910 പോയിന്റുകളുമായി അറാം സ്ഥാനത്ത്.
എറണാകുളം -899, തിരുവനന്തപുരം-870, ആലപ്പുഴ-852, കാസർകോട്-846, കോട്ടയം-837, വയനാട്-818, പത്തനംതിട്ട-774, ഇടുക്കി-730 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 249 പോയിന്റുകളുമായി ഒന്നാമതെത്തി. 116 പോയിന്റുകളുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.