കൊല്ലം: സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ ആദ്യദിന മത്സരങ്ങള് പൂര്ത്തിയായപ്പോള് നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 212 മുന്നില്.
210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്.
പല മത്സരങ്ങളും തുടങ്ങാന് വൈകിയെങ്കിലും കഴിഞ്ഞദിവസം രാത്രിയും കലോത്സവ പന്തലില് ജനത്തിരക്ക് അനുഭവപ്പെട്ടു. മത്സരങ്ങൾ പുലര്ച്ചെ രണ്ടുവരെ നീണ്ടു.
സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങള് വേദിയിലെത്തും. ഹയര് സെക്കന്ഡറി വിഭാഗം പെണ്കുട്ടികളുടെ മോഹിനിയാട്ടം, ഹയര്സെക്കന്ഡറി നാടകം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടന്തുള്ളല്, കഥകളി, ഭരതനാട്യം, ചെണ്ടമേളം, ബാന്ഡ്മേളം തുടങ്ങിയ മത്സരങ്ങള് ഇന്ന് വേദികളിലെത്തും.