തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ആവേശക്കാഴ്ചകളൊരുക്കി തലസ്ഥാനം. 449 പോയിന്റുകളുമായി കണ്ണൂർ മുന്നിലാണെങ്കിലും 448 പോയിന്റുമായി വിട്ടുകൊടുക്കാതെ തൃശൂർ തൊട്ടു പിന്നിലുണ്ട്. 446 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.
വേദികളും സദസും കളര്‍ഫുളായി മാറിയ കാഴ്ച. നൃത്തച്ചുവടുകളുമായി നര്‍ത്തകിമാര്‍ അരങ്ങു തകര്‍ത്ത ദിനം. ഹൈസ്കൂള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കൻഡറി വിഭാഗം തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കൻഡറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കൻഡറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ നാടോടിനൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തിയത്.
വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു കലാകാരന്മാര്. നിറഞ്ഞ സദസിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ പണിയനൃത്തമത്സരം സദസിലെ നിശ്ചലമാക്കി. സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്.
എന്നാല്‍ വേദി മൂന്നില്‍ ടാഗോര്‍ തിയറ്ററിലെ നാടകമത്സരത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ നാടകമത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി എത്തിയ നാടകം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നാടക വേദികളില്‍. കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് പണിയനൃത്തം നല്‍കിയത്.
അഞ്ച് പുതിയ തദ്ദേശീയ കലാരൂപങ്ങളാണ് കലോത്സവത്തില്‍ ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയനൃത്തം, മംഗലം കളി തുടങ്ങി മറ്റ് കലാരൂപങ്ങളും കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയനൃത്തം.
ഇതു വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളി എന്ന പേര് വന്നത്. വേദികളിലെങ്ങും സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം.വീറും വാശിയും മാസങ്ങളായുള്ള പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആവേശകരമായ മത്സരങ്ങളാണ് വിദ്യാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നത്.
ജോണ്സണ് വേങ്ങത്തടം