ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഡൽഹി ചീഫ് സെക്രട്ടറി നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 17ന് ഡൽഹിയിലെ ദിയോലി ഗവ. ബോയിസ് സീനിയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സ്കൂളിൽനിന്നു ഭക്ഷണം കഴിച്ച ഒന്പതു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.