കോതമംഗലം: മത്സരത്തിനിടെ പരിക്കേറ്റു വീണ താരത്തിന് മൈതാനത്ത് 20 മിനിട്ടിലധികം കിടക്കേണ്ടി വന്നത് പ്രതിഷേധ ത്തിനിടയാക്കി. കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്കിടെയാണ് സംഭവം.
ജൂണിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിനിടെ എളന്തിക്കര എച്ച്എസ്എസിലെ ഐവിൻ ടോമിയാണ് കടുത്ത പേശിവലിവ് മൂലം മൈതാനത്ത് വീണത്. ഡോക്ടർ എത്തി പരിശോധിച്ച് പ്രാ ഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
വേദന സഹിക്കാനാവാതെ മൈതാനത്ത് കിടന്ന ഐവിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സഹപാഠികളും കായികാധ്യാപകരും ആവശ്യപ്പെട്ടു. ആംബുലൻസ് സമീപം ഉണ്ടായി രുന്നെങ്കിലും ഗ്രൗണ്ടിലേക്ക് ഇറക്കാൻ മാർഗമില്ലായിരുന്നു.
ഇതിനിടെയാണ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഈ സമയം മറ്റു വിഷയങ്ങളിൽ പ്ര തിഷേധിക്കാൻ കാത്തുനിന്ന കായികാധ്യാപകർ താരം 20 മിനിട്ട് മൈതാനത്ത് കിടന്നിട്ട് സംഘാടകർ തിരിഞ്ഞു നോക്കിയില്ലെന്ന് പറഞ്ഞ് കളം കൊഴുപ്പിച്ചു. സ്ട്രെച്ചറില്ലെന്നായിരുന്നു പ്രധാന ആരോപണം. ബഹളം കനത്തതോടെ നിമിഷങ്ങൾക്കകം സ്ട്രെക്ച്ചർ എത്തിച്ച് വിദ്യാർഥിയെ ആംബലൻസിൽ കയറ്റി ആശു പത്രിയിൽ കൊണ്ടുപോയി.
ഉദ്ഘാടന ചടങ്ങിനിനിടെ മേളയുടെ ഒഫീഷ്യലുകളായ കായികാധ്യപകർ കറുത്ത തുണിയിൽ വായ്മൂടി കെട്ടി ട്രാക്കിലിറങ്ങിയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ചത്. ഉദ്ഘാടകനായ ഡീൻ കുര്യാക്കോസ് എംപി പ്രസംഗിക്കുന്പോൾ വേദിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.
കായികാധ്യാപക തസ്തിക മാനദണ്ഡം പരിഷ്കരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം, ജനറൽ കാറ്റഗറിയിൽ ഉൾപ്പെ ടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ 163 ദിവസമായി ചട്ടപ്പടി സമരത്തിലാണ്. സംയുക്ത കായികാധ്യാപക സംഘടന ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.