അത്‌ലറ്റിക്സിൽ കന്നിക്കിരീടം സ്വന്തമാക്കി മലപ്പുറം

കൊച്ചി: കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​വേ​ശ​മാ​യ അ​ത്‌‌​ല​റ്റി​ക്‌​സി​ല്‍ മ​ല​പ്പു​റം ജി​ല്ല ച​രി​ത്രം കു​റി​ച്ചു. സ്‌​കൂ​ള്‍ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​ല​പ്പു​റം കി​രീ​ടം നേ​ടു​ന്ന​ത്.

ആ​ദ്യ​ദി​ന​ങ്ങ​ളി​ലെ പാ​ല​ക്കാ​ടി​ന്‍റെ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് അ​വ​സാ​ന ദി​ന​ത്തി​ലെ കു​തി​പ്പാ​ണ് മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം സ​മ്മാ​നി​ച്ച​ത്. 22 സ്വ​ര്‍​ണ​വും 32 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മു​ള്‍​പ്പെ​ടെ 247 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ചാ​മ്പ്യ​നാ​യി.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കി​രീ​ട ജേ​താ​ക്ക​ളാ​യി​രു​ന്ന പാ​ല​ക്കാ​ട് 25 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മാ​യി 213 പോ​യി​ന്‍റോ​ടെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം എ​ട്ടു സ്വ​ര്‍​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി 73 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഹാ​ട്രി​ക്ക് ചാ​ന്പ്യ​ന്മാ​രാ​യ പാ​ല​ക്കാ​ടി​നെ​യും മു​ൻ ചാ​ന്പ്യ​ന്മാ​രാ​യാ എ​റ​ണാ​കു​ള​ത്തെ​യും ഞെ​ട്ടി​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ മാ​സ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ 80 പോ​യി​ന്‍റു​മാ​യി ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ബെ​സ്റ്റ് സ്‌​കൂ​ള്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി. എ​ട്ടു സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​യാ​ണ് ഈ ​കു​തി​പ്പ്.

തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​കൂ​ള്‍ എ​ട്ടു സ്വ​ര്‍​ണം നാ​ലു വെ​ള്ളി മൂ​ന്നു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 55 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ര​ണ്ടു സ്വ​ര്‍​ണ​വും ഒ​ന്പ​തു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​യി 44 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

കേരള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ർ. അ​ത്‌‌​ല​റ്റി​ക്‌​സി​ല്‍ മ​ല​പ്പു​റം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കി​രീ​ടം സ്വ​ന്ത​മാ​ക്കി. 227 സ്വ​ര്‍​ണ​വും 150 വെ​ള്ളി​യും 164 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 1935 പോ​യി​ന്‍റു​മാ​യാ​ണ് ത​ല​സ്ഥാ​ന ജി​ല്ല ഓ​വ​റോ​ള്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 80 സ്വ​ര്‍​ണ​വും 65 വെ​ള്ളി​യും 99 വെ​ങ്ക​ല​വു​മാ​യി 848 പോ​യി​ന്‍റോ​ടെ തൃ​ശൂ​ര്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ മ​ല​പ്പു​റ​ത്തി​ന് 64 സ്വ​ര്‍​ണ​വും 90 വെ​ള്ളി​യും 138 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 824 പോ​യി​ന്‍റാ​ണ്.

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ഒ​ന്പ​തു റി​ക്കാ​ർ​ഡ്

അ​ത്‌​ല​റ്റി​ക്സി​ൽ അ​ഞ്ചു ദി​ന​ങ്ങ​ളി​ലാ​യി ഒ​ന്പ​തു റി​ക്കാ​ര്‍​ഡു​ക​ള്‍​ക്കാ​ണ് മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്.സീ​നി​യ​ര്‍ ആ​ണ്‍​വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ (60.24), ​ഷോ​ട്ട്പു​ട്ട് (17.74) ഇ​ന​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​സി. സ​ര്‍​വ​ന്‍, 3000 (8:37.69), 1500 (3:54.38) ഓ​ട്ട​ത്തി​ൽ മ​ല​പ്പു​റം ചീ​ക്കോ​ട് കെ​കെ​എം​എ​ച്ച്എ​സ്എ​സി​ന്‍റെ എം.​പി. മു​ഹ​മ്മ​ദ് അ​മീ​ന്‍, പോ​ള്‍​വോ​ള്‍​ട്ടി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ബേ​സി​ലി​ന്‍റെ ശി​വ​ദേ​വ് രാ​ജീ​വ് (4.80), 400 മീ​റ്റ​റി​ല്‍ തി​രു​വ​ന്ത​പു​രം ജി​വി രാ​ജ​യു​ടെ മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് (47.65), 110 മീ​റ്റ​ർ ഹ​ര്‍​ഡി​ല്‍​സി​ല്‍ തൃ​ശൂ​ര്‍ കാ​ല്‍​ഡി​യ​ന്‍ സി​റി​യ​ന്‍ എ​ച്ച്എ​സ്എ​സി​ലെ വി​ജ​യ്കൃ​ഷ്ണ (13.97), പെ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ള്‍​വോ​ള്‍​ട്ടി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ബേ​സി​ലി​ലെ ജീ​ന ബേ​സി​ല്‍ (3.43) എ​ന്നി​വ​രാ​ണ് 2024 അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ റി​ക്കാ​ർ​ഡ് നേ​ട്ട​ക്കാ​ർ. ഇ​വ​ർ​ക്കു പു​റ​മേ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 4×100 റി​ലേ​യി​ല്‍ ആ​ല​പ്പു​ഴ ടീ​മും റി​ക്കാ​ർ​ഡ് തി​രു​ത്തി.

Related posts

Leave a Comment