കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണില്‍ നല്‍കേണ്ട ഫണ്ട് ഈ മാസം 15നകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റീസ് സിയാദ് റഹ്മാന് ഹര്‍ജി വീണ്ടും 15ന് പരിഗണിക്കാന്‍ മാറ്റി.