കൊല്ലം :തീരദേശം ഉള്‍ക്കൊള്ളുന്ന 57 നിയമസഭാ മണ്ഡലങ്ങളിലെയും സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പണ്ടാരതുരുത്ത് സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നുള്ള 1.53 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് മത്സ്യമേഖലയിലെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നത്.
മികച്ച വിദ്യാഭ്യാസം നല്കുന്ന സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം തീരപ്രദേശത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നീളുന്ന തീരദേശം സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
മത്സ്യമേഖലയിലെ ആരോഗ്യകേന്ദ്രങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തും. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവയെല്ലാം നവീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിലെ കുട്ടികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേര്‍ളി ശ്രീകുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, സ്കൂള്‍ ഹെഡ്മിസ്ട്രസ് വി.വി. രേണുക, മുന്‍ ഹെഡ്മിസ്ട്രസ് എം. സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.