തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സ്കൂളുകൾ തുറക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്കുളുകൾ തുറക്കുന്ന വിഷയത്തിൽ പ്രായോഗികത പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സമിതിയുടെ അഭിപ്രായം കിട്ടിയശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സ്കുളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.