സ്വന്തം ലേഖകൻ
തൃശൂർ: സ്കൂൾ തുറന്നതിന്റെ ഒന്നാംനാൾ തൃശൂർ നഗരത്തിലെ സ്കൂളിൽനിന്ന് കുട്ടിയെ കാണാതായതാണ് ഏവരേയും പരിഭ്രാന്തിയാലാഴ് ത്തിയതെങ്കിൽ രണ്ടാംനാൾ വിദ്യാർഥിക്ക് പാന്പുകടിയേറ്റത് ആശങ്കയായി.
രക്ഷിതാക്കളും സ്കൂൾ അധികൃതരും ഈ രണ്ടു സംഭവങ്ങളിലും കുറച്ചൊന്നുമല്ല “ടെൻഷ’നടിച്ചത്.ജൂൺ ഒന്നിന് കാണാതായ കുട്ടിയെ അല്പസമയത്തിനകം കണ്ടെത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.
രണ്ടാംനാളിൽ വടക്കാഞ്ചേരിയിൽ കുട്ടിക്ക് പാന്പുകടിയേറ്റതാണ് ടെൻഷനുണ്ടാക്കിയത്. സ്കൂൾ തുറക്കുംമുന്പ് ശുചീകരണപ്രവർത്തനങ്ങളും മറ്റും നടത്തിയിരുന്നുവെങ്കിലും മഴക്കാലമായതിനാൽ പാന്പുകളുടെ ശല്യം സ്കൂൾ പരിസരത്തുണ്ടാകാൻ സാധ്യതയേറെയാണെന്ന് പലരും ചൂണ്ടിക്കാട്ടി.