തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകള്‍ തുറക്കാൻ കരട് മാർഗരേഖയായി.
സ്കൂൾ വൃത്തിയാക്കാൻ ശുചീകരണ യജ്ഞം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ തുറക്കും മുൻപ് സ്കൂൾതല പിടിഎ യോഗം ചേരും. അന്തിമരേഖ അഞ്ചു ദിവസത്തിനകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
കരട് മാർഗരേഖ
‣ സ്കൂളിൽ ഉച്ചഭക്ഷണം ഇല്ല. പകരം അലവൻസ് നൽകും.
‣ സ്കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.
‣ ഒരു ബഞ്ചിൽ രണ്ടു പേർ മാത്രം.
‣ കൂട്ടം ചേരാൻ അനുവദിക്കില്ല.
‣ ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല.
‣ ശരീര ഊഷ്മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ സംവിധാനം.
‣ ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിൽ വിടരുത്.