വടക്കഞ്ചേരി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചില സ്കൂളുകളിലും കോളജുകളിലും പ്രഫഷണൽ സ്ഥാപനങ്ങളിലും ക്ലാസുകൾ നടക്കുന്നതായി പരാതിയുയരുന്നു.
ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന മാനദണ്ഡങ്ങൾ ലംഘിച്ച് ഒരേ ബഞ്ചിൽ തന്നെ മൂന്നും നാലും വിദ്യാർത്ഥികളെ ഇരുത്തിയാണ് ക്ലാസുകൾ നടത്തുന്നതെന്നാണ് പരാതി.
പല പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികളെ ഇത്തരത്തിൽ ഒന്നിച്ചിരുത്തുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയാണ് രക്ഷിതാക്കൾക്കുള്ളത്.
ആരോഗ്യ വകുപ്പും മറ്റു ബന്ധപ്പെട്ട അധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി സാമൂഹ്യ അകലം ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ പറയുന്നു.