സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് നിപ്പ രോഗം വീണ്ടും സ്ഥിരീകരിക്കുകയും ജാഗ്രത നിർദ്ദേശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും സ്കൂളുകൾ ആറിന് തന്നെ തുറക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും ആരോഗ്യവകുപ്പ് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ നിയന്ത്രണമോ നൽകിയിട്ടില്ലാത്തതുകൊണ്ടു തന്നെ സ്കൂളുകൾ തുറക്കുന്നത് നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അതുകൊണ്ടുതന്നെ സ്കൂളുകൾ തുറക്കുന്നത് നീട്ടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞു.