സ്കൂൾ തുറക്കൽ: സജ്ജീകരണങ്ങളൊരുക്കി കെഎസ്ആർടിസി

ചാ​ത്ത​ന്നൂ​ർ: മ​ധ്യ​വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് വി​ദ്യാ​ല​യ വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കാ​ൻ​ കെ എ​സ് ആ​ർ ടി ​സി. സ്കൂ​ളു​ക​ൾ കോള​ജു​ക​ൾ തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ ഷെ​ഡ്യൂ​ളു​ക​ളും മു​ട​ക്കം കൂ​ടാ​തെ ന​ട​ത്ത​ണ​മെ​ന്ന് യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

ഡോ​ക്കു​ക​ളി​ലു​ള്ള മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സ് യോ​ഗ്യ​മാ​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും വേ​ണം.തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യോ​ഗി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. ബ​സു​ക​ളു​ടെ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റു​ക​ൾ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ ക​ര​സ്ഥ​മാ​ക്കി അ​തി​ന​നു​സ​രി​ച്ച് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണം.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ൺ​സ​ഷ​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി എ​ല്ലാ​വ​ർ​ക്കും കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ൽ ഡി​പ്പോ​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഫ​ല പ്ര​ദ​മാ​യ രീ​തി​യി​ൽ ക​ൺ​സ​ഷ​ൻ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment