കൊടകര: ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂണ്‍ മൂന്നിന് മറ്റത്തൂർ പഞ്ചായത്തിലെ ചെന്പുച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലുൾപ്പെട്ട ചെന്പുച്ചിറ സ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവുള്ള വിദ്യാലയമാണ്.
ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കിയിരുന്നു. പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ പിടിഎയും നാട്ടുകാരും.പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ആലോചന യോഗം സംഘടിപ്പിച്ചു.തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻഡ അധ്യക്ഷത വഹിച്ചു.
എസ്എസ്കെ പ്രോഗ്രാം ഓഫീസർ പ്രകാശ് ബാബു, ഡി.പി.ഒ. ബിന്ദു പരമേശ്വരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോ ഓഡിനേറ്റർ മുഹമ്മദ് സിദ്ധിഖ്, കൊടകര ബിപിഒ കെ.നന്ദകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ടി.വി.ഗോപി, പ്രധാനധ്യാപിക പി.പി.ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പിൽ എന്നിവർ സംസാരിച്ചു.
പ്രവേശനോത്സവം സംഘാടനക സമിതി രൂപീകരണയോഗം ശനിയാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും