പത്തനാപുരം: സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി വിദ്യാലയത്തില്‍ കുട്ടികളില്‍ നിന്ന് പണപിരിവ് നടത്തുന്നുവെന്ന് ആക്ഷേപം. വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തിയ രസീത് പ്രകാരമാണ് പിരിവ് നടക്കുന്നത്. പുനലൂര്‍ ഉപജില്ലയിലെ പുന്നല സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലാണ് ഈ കീഴ് വഴക്കം.
കുട്ടികളില്‍ നിന്ന് നിര്‍ബന്ധിതമല്ലാതെ പിറ്റിഎ ഫണ്ടായിപ്പോലും 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും സ്കൂള്‍തലത്തില്‍ യാതൊരു പിരിവും പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിബന്ധന. പ്രതിവര്‍ഷം ആറായിരം രൂപ നിരക്കില്‍ ബസ് സര്‍വീസ് നടത്തുന്നതിന്റെ തുകയാണ് പുന്നല സ്കൂളില്‍ നിന്നും പിരിവായി വാങ്ങുന്നത്.
ബസില്‍ പോകുന്ന കുട്ടികള്‍ പ്രതിമാസം 500 രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. സ്കൂള്‍ ബസ് ഫീസ് ഇനത്തില്‍ പിരിവുകള്‍ മിക്ക വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെങ്കിലും പിടിഎ രസീത് നല്കി പിരിവ് നടത്താറില്ല. നിലവില്‍ ഇവിടെ സ്കൂൾ ബസ് സര്‍വീസ് നടത്തുമില്ല. ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂള് വികസനത്തിനായി പൊതുജനങ്ങളില്‍ നിന്നും നിശ്ചിതതുക സംഭാവനയായി വാങ്ങാനുള്ള ഉത്തരവ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
എന്നാല്‍ നിര്‍ധനരായ നിരവധി കുട്ടികള്‍ പഠിക്കുന്ന മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടക്കുന്ന ഈ പണപിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ജനപ്രതിനിധികള്‍ ഫണ്ട് അനുവദിച്ച് മിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ബസുണ്ട്. മെയിന്റന്‍സും ഡ്രൈവറുടെ ശമ്പളവും ഉള്‍പ്പെടെ വലിയ തുക സ്കൂള്‍ അധികൃതര്‍ കണ്ടെത്തേണ്ടതുണ്ട്.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് അധികബാധ്യത ആകാതെ സ്കൂള്‍ അധികൃതര്‍ കണ്ടെത്തണമെന്നാണ്. നിര്‍ധന വിദ്യാര്‍ഥികളില്‍ നിന്നുപോലും അമിതമായി നിര്‍ബന്ധിതമായി ഫീസ് പിരിക്കുന്നുണ്ട്. ബസ് ഫീസ് നല്കാന് കഴിയാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലയോര മേഖലയിലെ നിര്‍ധനരായ കുട്ടികള്‍.