ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രിൻസിപ്പലിനെ ഒരു മുറിയിൽ ബന്ധിയാക്കി മർദിച്ചതായി പോലീസ് പറഞ്ഞു.
പ്രിൻസിപ്പൽ തന്നോടു മോശമായി പെരുമാറിയെന്നും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ആരോപിച്ചു.
കുട്ടികളുടെ സംരക്ഷണനിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.