പെണ്‍കുട്ടിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന് ജുനു ജില്ലയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
സ്കൂള്‍ പ്രിന്‍സിപ്പള്‍ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പളായ കേശവ് യാദവ് ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
കുട്ടി വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ കുടുംബം ചൈല്‍ഡ് ഹെല്പ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പീഡനവിവരം സ്കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു.
മുമ്പും സ്കൂള്‍ പ്രിന്‍സിപ്പള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.