ഹരിപ്പാട്: വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അറിവു പകര്‍ന്നുകൊടുക്കുന്നതോടൊപ്പം മനുഷ്യരെ സൃഷ്ടിക്കാനുള്ള ഇടങ്ങള്‍ കൂടിയാകണമെന്ന് മന്ത്രി സജി ചെറിയാന്.
മണ്ണാറശാല യുപി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം 2024ന്റെ ഭാഗമായി സ്കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കുന്ന ഗുരുസാദരം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണാറശാല യുപി സ്കൂളിലെയും സ്കൂള്‍ നഴ്സറി വിഭാഗമായ മണ്ണാറശാല ശ്രീനാഗരാജ വിദ്യാപീഠത്തിലെയും മുഴുവന്‍ അധ്യാപകരെയും പൂര്‍വാധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
സ്കൂള്‍ ശതാബ്ദി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. നാഗദാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഹരിപ്പാട് നഗരസഭാ ചെയര്മാന് കെ.കെ. രാമകൃഷ്ണന്, വൈസ് ചെയര്‍പേഴ്സണ്‍ സുബി പ്രജിത്ത്, എസ്. കൃഷ്ണകുമാര്‍, അഡ്വ. ടി.എസ്. താഹ, വിനു ആര്. നാഥ്, മിനി.എസ്, എസ്. രാധാമണിയമ്മ തുടങ്ങി യവര്‍ പ്രസംഗിച്ചു.