സ്കൂളിൽ ഉച്ചക്കഞ്ഞിക്കൊപ്പം കറികൾക്ക് പകരമായി വിളമ്പിയതി മുളകുപൊടി. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും വിളമ്പുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഉച്ചഭക്ഷണ ഏജൻസി വിദ്യാർഥികൾക്ക് ചോറിനൊപ്പം മുളകുപൊടിയും എണ്ണയും വിളമ്പിയത്. മുളകുപൊടി ചേർത്ത ചോറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വയറുവേദനയും അസുഖവും അനുഭവപ്പെട്ടതായി പരാതിപ്പെട്ടു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നിസാമാബാദ് ഡിഇഒ എൻ.ദുർഗാപ്രസാദ്, വിദ്യാഭ്യാസ ഓഫീസർ, സ്കൂൾ ഹെഡ്മാസ്റ്റർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി.
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ ഏജൻസിക്ക് താക്കീത് നൽകുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.