സ്പോർട്സ് ലേഖകൻ
മാങ്ങാട്ടുപറന്പ് (കണ്ണൂർ): 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ കിരീടധാരണം ഇന്ന്. മികച്ച സ്കൂളിനായുള്ള കിരീട പോരാട്ടത്തിൽ പാലക്കാട് കല്ലടി എച്ച്എസും കോതമംഗലം മാർ ബേസിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
രണ്ട് പോയിന്റ് ത്രമാണ് ഇരു സ്കൂളുകളും തമ്മിലുള്ള വ്യത്യാസം. മൂന്നാംദിനത്തെ പോരാട്ടം അവസാനിച്ചപ്പോൾ നാല് സ്വർണവും ഒന്പത് വെള്ളിയും മൂന്ന് വെങ്കലവും നല്കിയ 48.33 പോയിന്റുമായി കല്ലടി സ്കൂൾ ഒന്നാം സ്ഥാനത്താണ്. അഞ്ച് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമായി 46.33 പോയിന്റോടെ മാർ ബേസിൽ തൊട്ടുപിന്നിലുണ്ട്. മികച്ച സ്കൂളിനു സർക്കാർ നല്കുന്ന മൂന്ന് ലക്ഷം രൂപ ആരു സ്വന്തമാക്കുമെന്ന് ഇന്നു വ്യക്തമാകും.
ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് കിരീടത്തിലേക്കുള്ള കുതിപ്പിലാണ്. 16 സ്വർണവും 18 വെള്ളിയും 11 വെങ്കലവും സമ്മാനിച്ച 153.33 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് തവണയും ചാന്പ്യൻപട്ടം കരസ്ഥമാക്കിയ എറണാകുളം നിലവിൽ രണ്ടാമതാണ്, 129.33 പോയിന്റ്.