മട്ടാഞ്ചേരി: മുഖം മിനുക്കിയതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥിനികളെ മുഖത്ത് കണ്മഷി പുരട്ടി വെയിലത്തു നിര്‍ത്തി അധ്യാപകരുടെ ക്രൂരത. മട്ടാഞ്ചേരി ആസിയാബായ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ സഫ മര്‍വ (13) അല്‍ഫിയ (12) എന്നിവരെയാണ് അധ്യാപകര്‍ ശിക്ഷിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അധ്യാപകരുടെ ശിക്ഷയെ തുടര്‍ന്ന് അവശയായ സഫ മര്‍വയെ മട്ടാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടര്‍ന്നു മട്ടാഞ്ചേരി പോലീസ് ജുവനൈല്‍ വകുപ്പ് അനുസരിച്ചു കേസെടുത്തിട്ടുണ്ട്. പൗഡറും മറ്റുമിട്ടു മുഖം മിനുക്കിയതിന്റെ പേരില്‍ മുഖത്ത് കണ്മഷി പുരട്ടി വികൃതമാക്കിയശേഷം തങ്ങളെ മറ്റു വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പതിനഞ്ച് മിനിറ്റിലേറെ ഉച്ചവെയിലത്ത് നിര്‍ത്തിയെന്നു കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് മുഖം കഴുകി വൃത്തിയാക്കാന്‍ അനുവദിക്കാതെ ക്ലാസിലുമിരുത്തിയത്രെ.