കോഴിക്കോട്: ലഹരിസംഘം കണ്ണിയാക്കിയ സംഭവത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായി പരാതി.
സ്കൂളില്‍ വരേണ്ടെന്നും മാസത്തില്‍ പരീക്ഷ നടത്താമെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാടെന്നു കുട്ടിയുടെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ സംഘം നാട്ടില്‍ വിലസുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍പെട്ടത്. എന്നാല്‍ പരീക്ഷ അടുത്ത സമയമായതിനാലാണ് കുട്ടിയോട് സ്കൂളില്‍ വരേണ്ടെന്ന് പറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം.
പരീക്ഷ എഴുതാനുള്ള അവസരം കുട്ടിക്ക് ഒരുക്കുമെന്നും അധികൃതര്‍ പറയുന്നു.ലഹരിക്കടിമയായ പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെയാണ് പെണ്‍കുട്ടി കോടതി മുമ്പാകെയും നല്‍കിയത്. മെഡിക്കല്‍ കോളജ് പോലീസിലും ഇതേ മൊഴിതന്നെയായിരുന്നു പെണ്‍കുട്ടി നല്‍കിയത്.
പഠിക്കുന്ന സ്കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍, നാട്ടുകാര്‍ എന്നിവരാണ് കണ്ണിയിലെ അംഗങ്ങളെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് പറയുന്നു.
ഇതില്‍ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലുകളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ലഹരി സംഘവുമായി ബന്ധപ്പെടാന്‍ കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
ഈ ഫോണ്‍ നശിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.