ക്ലാ​സ് മു​റി​യി​ൽ ‘പ്ര​ണ​യ​ലീ​ല’; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

നോ​യി​ഡ​യി​ലെ ഒ​രു പ്ര​മു​ഖ സ്കൂ​ളി​ൽ​നി​ന്നു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കി​ട​യി​ലി​രു​ന്നു ചും​ബ​ന​കേ​ളി‍​യി​ലേ​ർ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ ക്ലാ​സ് മു​റി​യു​ടെ പി​ൻ ബെ​ഞ്ചി​ൽ ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും ചും​ബി​ക്കു​ന്ന​തു കാ​ണാം. അ​തേ​സ​മ​യം ക്ലാ​സി​ലെ ചി​ല​ർ ത​മാ​ശ​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും മ​റ്റു ചി​ല​ർ പ​ഠി​ക്കു​ന്ന​തും ചെ​യ്യു​ന്നു.

ക്ലാ​സി​ലെ​ത​ന്നെ വി​ദ്യാ​ർ​ഥി​യാ​ണു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ബോ​ളി​വു​ഡി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ളാ​ണു കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ലാ​ക്കി​ത്തീ​ർ​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. “ക്ലാ​സ് മു​റി​യി​ലെ അ​ശ്ലീ​ലം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ക്‌​സി​ൽ ആ​ണു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment