200 വി​ദ്യാ​ർ​ഥി​ക​ളെ ന​വ​കേ​ര​ള സ​ദ​സി​ൽ എ​ത്തി​ക്ക​ണം; ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടുപ്പി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കു​റ​ഞ്ഞ​ത് 200 കു​ട്ടി​ക​ളെ ഒ​രു സ്കൂ​ളി​ൽ നി​ന്നും എ​ത്തി​ക്ക​ണമെന്നാണ് നിർദേശം.

സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ഡി.​ഇ.​ഒ വി​ളി​ച്ച പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് പ​ര്യ​ട​നം തു​ട​രും. ത​ല​ശേ​രി​യി​ൽ ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

ഇ​ന്ന​ത്തെ ആ​ദ്യ പ​രി​പാ​ടി രാ​വി​ലെ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലാ​ണ്. തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷം ന​വ​കേ​ര​ള സ​ദ​സ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

Related posts

Leave a Comment