മുംബൈ: ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ സിസിടിവി സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്.
സിസിടിവി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി ചോദ്യമുന്നയിച്ചത്.