ക്ലാസ് മുറിക്കുള്ളിൽ ടീച്ചർ പായ വിരിച്ച് ഉറങ്ങുമ്പോൾ വിദ്യാർഥികൾ അടുത്തിരുന്നു വീശി കൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഉത്തർപ്രദേശിലെ അലിഗഢിലെ ധനിപൂർ ബ്ലോക്കിലെ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം പകരാൻ അധ്യാപിക മയങ്ങുന്നതും വിദ്യാർഥികൾ ഫാനിലേക്ക് തിരിയുന്നതും വീഡിയോയിൽ കാണാം.
കുട്ടികൾ ഒന്നിന് പുറകെ ഒന്നായി ടീച്ചറിന് വീശി കൊടുക്കുന്നു. സംഭവം ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നുകാട്ടിയിരിക്കുകയാണ്. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി.
നല്ല വിദ്യാഭ്യാസം നൽകാനും എന്തെങ്കിലും പഠിക്കാനുമാണ് കുട്ടികളെ സ്കൂളിൽ അയക്കുന്നതെന്നും എന്നാൽ, മറ്റെന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ പറയുന്നു. അധ്യാപികയുടെ പ്രവൃത്തിയെ ഇൻ്റർനെറ്റ് ഉപയോക്താക്കളും വിമർശിച്ചു .
സംഭവം നടന്ന സ്കൂൾ സർക്കാർ സ്കൂളാണെന്നും റിപ്പോർട്ടുകളുണ്ട്. സ്കൂളിന് അകത്തുള്ളവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യാഭ്യാസ സഹമന്ത്രി സന്ദീപ് സിംഗ് താമസിക്കുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മന്ത്രി ഉൾപ്പെടുന്ന സ്ഥലത്ത് നിന്ന് സർക്കാർ വിദ്യാഭ്യാസ സംവിധാനത്തിന്റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും അധ്യാപികയ്ക്കെതിരെ നടപടിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
जब शिक्षक ही ऐसे होंगे तो शिक्षण कैसा होगा,भयंकर गर्मी से निजात पाने को मासूमों से हवा कराती मास्टरनी साहिबा, 😤👩🏫
— ज़िन्दगी गुलज़ार है ! (@Gulzar_sahab) July 27, 2024
अलीगढ़ में शिक्षिका के द्वारा मासूम बच्चों से उमस भरी गर्मी में पंखा कराने का वीडियो सोशल मीडिया पर तेजी से वायरल हो रहा है. यूपी के अलीगढ़ के धनीपुर ब्लॉक के… pic.twitter.com/AHud4DaLnE