സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെ കൂടുതലായി കൊണ്ടുവരാമെന്ന അന്വേഷണത്തിലാണ് സൗദി മന്ത്രാലയം. അവൾക്കൊപ്പം എന്നത് ഒരു വലിയ ലക്ഷ്യമായി തന്നെ അവർ ഏറ്റെടുത്തിരിക്കുന്നു.
സൗദിയിലെ സ്കൂൾ വാനുകളിൽ ഡ്രൈവർമാരായി സ്വദേശി വനിതകളെ നിയോഗിക്കുന്നത് സജീവ പരിഗണനയിലാണെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ ഗതാഗത പദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.
30 നും 60 നുമിടയിൽ പ്രായമുള്ള പബ്ലിക് ട്രാൻസ്പോർട്ട് ലൈസൻസുള്ളവരാണ് സ്കൂൾ വാനുകളിലെ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ നൽകേണ്ടത്. വളയിട്ട കൈകൾ വളയം പിടിക്കുന്നത് നമ്മുടെ നാട്ടിൽ പുതിയ കാര്യമല്ലെങ്കിലും സൗദിയിലെ സ്കൂൾ വാനുകളിൽ അത് പുതുമയുള്ള കാര്യമാണ്.