ഷൊർണൂർ: ചെർപ്പുളശ്ശേരി ഗവണ്മെന്റ്് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മതിൽക്കെട്ടുകൾ ഇനിമുതൽ ലോകസമാധാനത്തിന്റെ കഥ പറയും. മതിൽ കെട്ടുകൾ ക്യാൻവാസ് ആക്കി മാറ്റിയിരിക്കുകയാണ് ചിത്രകാര·ാരായ ഒരുപറ്റം യുവാക്കൾ.ചരിത്രത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും, ബ്രിട്ടീഷ് പട്ടാളം കാട്ടികൂട്ടിയ കൊടും ക്രൂരതകളുടെയും നേർചിത്രമാണ് സ്കൂൾ മതിലിൽ ചിത്രകാരൻമാർ ചുമർചിത്രം കണക്ക് രേഖപ്പെടുത്തുന്നത്.
ജന്മ ഗ്രാമത്തിൽനിന്ന് ചെയ്യാത്ത കുറ്റത്തിന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുകയും പിന്നീട് കുതിരവണ്ടിയുടെ പിന്നിൽ കെട്ടിവലിച്ച് നാടുകടത്തുകയും ചെയ്തു മോഴിക്കുന്നം ബ്രഹ്മദത്തൻ നന്പൂതിരിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ വീരഗാഥകൾ കൂടി ഇനിമുതൽ ചെർപ്പുളശ്ശേരിയിലെ മതിൽ കെട്ടുകളിൽ കാണാനാവും. ഇതിനോടൊപ്പം വള്ളുവനാട് ഇതിഹാസതുല്യമായ സമര പോരാട്ടവും വരും തലമുറയ്ക്ക് കണ്ടറിയാനാവും.
ഹൈസ്കൂൾ മൈതാനത്തിനോട് ചേർന്നുള്ള 700 അടി നീളവും പത്തടി വീതിയുമുള്ള ചുമരുകളിൽ 14 പാനലുകളിലായി ആണ് ചെറുപ്പുളശ്ശേരി ഗ്രാമത്തിലെ ചരിത്രവും കലാ സാംസ്കാരിക പാരന്പര്യവും കോർത്തിണക്കിയ മതിൽ ചിത്രങ്ങളുടെ ആലേഖനം പുരോഗമിക്കുന്നത് .ചുമർചിത്ര മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. മഹാത്മജി സന്ദർശനം നടത്തിയ പൈതൃകം കൂടി ഈ സ്കൂളിന് അവകാശപ്പെടാനുണ്ട്. ഗാന്ധിജിയെ കൂടാതെ ചന്ദ്രൻ സൂര്യൻ വൃക്ഷലതാദികൾ ചെർപ്പുളശ്ശേരിയുടെ മുഖമുദ്രയായ കാളവേല എന്നിവയും രചനകളിലുണ്ട്.
ലോകാസമസ്താസുഖിനോഭവന്തു: എന്ന ഭാരതത്തിൻറെ ആപ്തവാക്യം ഇവിടെ മുദ്രണം ചെയ്തിരിക്കുന്നു തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് സ്കൂൾ ജീവനക്കാരൻ പരേതനായ രാമൻ എഴുത്തച്ഛനും ചുമർചിത്രങ്ങളിൽ ഇടം പിടിക്കുന്നുണ്ട് വാഗ അതിർത്തിയിലെ ചുമർചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപകൻ സുരേഷ് കെ നായരുടെ നേതൃത്വത്തിലാണ് വാൾ ഓഫ് പീസ് എന്ന പേരിലുള്ള ചുമർചിത്രങ്ങളുടെ ആലേഖനം സുരേഷിനെ 14 ശിഷ്യന്മാരും ചുമർചിത്രങ്ങളുടെ നിർമ്മാണത്തിൽ സഹായികളാണ് സിമൻറും മണലും ഉപയോഗിച്ച് ആണ് ഇതിൻറെ നിർമ്മാണരീതി 12 ദിവസങ്ങളിലായി 10 മണിക്കൂർ വീതം എടുത്താണ് ചരിത്രദൗത്യം നിറവേറ്റാൻ സുരേഷ് തീരുമാനിച്ചിരിക്കുന്നത് .
വാഗ അതിർത്തിയിൽ 2000 ചതുരശ്ര അടിയിൽ ആയിരുന്നു ചുമർചിത്രങ്ങൾ എങ്കിൽ ചെർപ്പുളശ്ശേരിയിൽ 7000 ചതുരശ്രയടിയിലാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത ഈ സവിശേഷത തന്നെയാണ് ലോക ശ്രദ്ധ ആകർഷിക്കാൻ ഇടയാക്കാൻ സാഹചര്യം ഒരുക്കാൻ അവസരം ആകാൻ പോകുന്നതെന്നും സുരേഷ് കരുതുന്നു.
ഭാരതത്തിലും വിദേശങ്ങളിലും ഉള്ള 250 ഭാഷകൾ വഴി ശാന്തി എന്ന അക്ഷരങ്ങൾ മതിലിൽ ആലേഖനം ചെയ്യുന്നുണ്ട് സ്കൂളിലെ സ്പെയ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ചുമർചിത്രങ്ങൾ യാഥാർത്ഥ്യമാക്കുന്നത്. ഇതിനകംതന്നെ നൂറുകണക്കിനാളുകളാണ് ചുമർ ചിത്രത്തിന് സമാനമായ മതിൽ ചിത്രം കാണാനും ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടത്തിനുമായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.