കാഷ്മീരില്‍ പാക് തീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരേ പോരാടാന്‍ ഒരു പത്തുവയസുകാരനു തനിച്ചാകുമോ? നിര്‍മല്‍ വാഗെന്ന പതിനാലു വയസുകാരന് ഭീകരരെ നേരിടാനിറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പോരാടാന്‍ മഹാരാഷ്ട്രയിലെ വസായില്നിന്നും വീട് വിട്ടിറങ്ങിയ വാഗെയെ ഇപ്പോള്‍ ഗുജറാത്തില്‍ നിന്നു കണ്ടെത്തിയിരിക്കുകയാണ്. സായ് വെസ്റ്റിലെ എംജി പരുലേക്കര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ഥിയാണ് നിര്‍മല്‍. ചരിത്ര വിഷയത്തിലാണു പ്രാഗല്ഭ്യം. ഇപ്പോള്‍ കശ്മീരില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളില്‍ മകന് അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് പ്രസന്ന പറയുന്നു. കശ്മീരില്‍ പോകണമെന്ന് ആഗ്രഹം പറയുമായിരുന്നെങ്കിലും അങ്ങനെ ചെയ്യുമെന്നു വീട്ടുകാരും പ്രതീക്ഷിച്ചിരുന്നില്ല.
ഒരുദിവസം ആരോടും പറയാതെ നിര്‍മല്‍ കാഷ്മീരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. മുംബൈ സെന്‍ട്രലില്‍നിന്ന് അമൃത്സറിലേക്കുള്ള ട്രെയിനില്‍ യാത്രചെയ്യവെ സൂറത്ത് എത്തിയപ്പോള്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പുലര്‍ച്ചെ 1.15ന് ഇറക്കിവിട്ടു. ട്യൂഷന് ഫീസായ 2,500 രൂപ നിര്‍മലിന്റെ കൈവശം ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ കണ്ട ഒരാളുടെ കൈയ്യില്‍നിന്നു ഫോണ്‍ വാങ്ങി വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. ഇനി വളര്‍ന്നു വലുതായി പട്ടാളത്തില്‍ ചേരണമെന്നാണ് നിര്‍മലിന്റെ ആഗ്രഹം.