കു​ണ്ട​ന്നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു; കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​ർ

കൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ കു​ണ്ട​ന്നൂ​രി​ൽ പാ​ല​ത്തി​നു താ​ഴെ തേ​വ​ര എ​സ്എ​ച്ച് സ്‌​കൂ​ളി​ലെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ബ​സി​ൽ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​സി​ന് തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Related posts

Leave a Comment