നാദാപുരം: സര്‍ക്കാര്‍ സ്കൂളില്‍ ബസിന് പണം നല്‍കാത്തതിന് വിദ്യാർഥിനിയെ മാനസീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ കല്ലാച്ചി ഗവ. യുപി സ്കൂൾ അധ്യാപകർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു.
കല്ലാച്ചി ഗവ. യുപി സ്കൂള്‍ അധ്യാപകര്ക്കെതിരേ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. പോലീസ് അന്വേഷണത്തിനിടെ ഏതൊക്കെ അധ്യാപകരാണ് പരാതിക്കിടയാക്കിയ സംഭവത്തിൽ ഉൾപെട്ടതെന്ന് കണ്ടെത്തി അവരെ പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച ശ്വാസതടസമനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരമായതോടെ ഓക്സിജന്‍ നല്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുകയുണ്ടായി. ഡോക്ടര്‍മാര്‍ മാതാവിനെ വിളിച്ച് വരുത്തി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
സ്കൂള്‍ ബസിന് പണം നല്കാത്തതിനാല് അധ്യാപകര്‍ സ്റ്റാഫ് റൂമില്‍ വിളിച്ച് വരുത്തുകയും വീട്ടില്‍ പോയി കരഞ്ഞ് കൊണ്ട് പറഞ്ഞ് പണം വാങ്ങാന്‍ ആവശ്യപ്പെടുകയും ബസിന് കാത്ത് നില്ക്കുമ്പോള് മുൻ വരിയില്‍ നിന്ന് പിന്നിലേക്ക് മാറ്റുകയും അധ്യാപകര്‍ കാണാതെയാണ് ബസില്‍ കയറിയിരുന്നതെന്നുമാണ് പരാതിയില്‍ പറയുനന്നത്.വീട്ടിലെ പരാധീനതയെ തുടര്‍ന്ന് കുട്ടി പണത്തിന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നില്ല. സ്കൂളിലെ ടീച്ചര്‍ അടക്കമുള്ള അഞ്ച് പേര്‍ക്കെതിരേയാണ് പോലീസില്‍ പരാതി നല്‍കിയത്.