സ്കൂളിൽ ഭക്ഷ്യവിഷബാധ; 16 വിദ്യാർഥികൾ ആശുപത്രിയിൽ

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ഒ​രു സി​വി​ക് സ്‌​കൂ​ളി​ലെ 16 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ ഗോ​വ​ണ്ടി മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 

ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നി​ക് ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ളെ​യും ഏ​ഴ് പെ​ൺ​കു​ട്ടി​ക​ളെ​യും ബി​എം​സി​യു​ടെ ശ​താ​ബ്ദി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്‌​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു.

സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് 70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​സു​ഖം വ​ന്നി​രു​ന്നു. സാ​ഗ​ർ​പൂ​രി​ലെ ദു​ർ​ഗാ​പാ​ർ​ക്കി​ലെ സ​ർ​വോ​ദ​യ ബാ​ല വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വ​രെ ഉ​ട​ൻ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Related posts

Leave a Comment