ഹൃദയസ്പർശിയായ ധാരാളം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. വീഡിയോയിൽ ഭിക്ഷ യാചിച്ചെത്തുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്ന ഒരു സ്കൂൾ വിദ്യാർഥിനിയെ കാണാം.
@queen_of_valley എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കിട്ടത്. പോസ്റ്റ് ചെയ്ത സമയം മുതൽ ഇത് 1 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. പെൺകുട്ടി ആദ്യം ഭിക്ഷക്കാരന് പണം നൽകുന്നത് വീഡിയോയിൽ കാണാം. പിന്നീട് അവളുടെ കൈയിലുള്ള ടിഫിൻ ബോക്സ് തുറന്ന് കുറച്ച് വെള്ളത്തോടൊപ്പം ഒരു സാൻഡ്വിച്ചും അയാൾക്ക് നൽകി.
യാചകൻ മടിച്ചുനിന്നപ്പോൾ അവൾ സ്വന്തം കൈകൊണ്ട് ഭക്ഷണം വായിൽവച്ചാണ് നൽകിയത്. പിന്നീട് ആ പെൺകുട്ടി യാചകനെ ഹസ്തദാനം ചെയ്യുകയും തുടർന്ന് വഴിയിലൂടെ പോവുകയും ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിച്ചത്. നിരവധി പ്രതികരണങ്ങളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. വിശന്നുവലഞ്ഞ് യാചകന് സ്വന്തം ടിഫിനിൽ നിന്ന് ഭക്ഷണം നൽകിയ പെൺകുട്ടിയെ എല്ലാവരും പ്രശംസിച്ചു.
‘അവളുടെ അമ്മ ഒരു രാജകുമാരിയെ വളർത്തി’ എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ‘ദൈവം അയാളുടെ കൈകൾ പിടിച്ച് ഭക്ഷണം കൊടുക്കുന്നത് പോലെ തോന്നുന്നു’ , ‘ഞാൻ എന്തിനാണ് കരയുന്നത്! എന്നിങ്ങനെയുള്ള വികാരഭരിതമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക