സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​ദ്യ സ്വ​ര്‍​ണം മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്; മു​ന്നേ​റ്റം തു​ട​ർന്ന് തി​രു​വ​ന​ന്ത​പു​രം

കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്‌​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ കൗ​മാ​ര​ക്കു​തി​പ്പി​ന് ഇ​ന്ന് രാ​വി​ലെ തു​ട​ക്ക​മാ​യി. രാ​വി​ലെ 6.10 നാ​ണ് അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ തീ ​പാ​റു​ന്ന പോ​രാ​ട്ടം കാ​ഴ്ച വ​ച്ച് ആ​ദ്യ സ്വ​ര്‍​ണം മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്.

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് സ്വ​ര്‍​ണം നേ​ടി​യ​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലാ​ണ് അ​ത് ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 6.10 മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ മ​ല​പ്പു​റം ആ​ല​ത്തി​യൂ​ര്‍ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ കെ.​പി. ഗീ​തു സ്വ​ര്‍​ണം നേ​ടി. ജൂ​ണി​യ​ര്‍ ബോ​യ്‌​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച്എ​സ്എ​സി​ലെ എ​സ്. ജ​ഗ​ന്നാ​ഥ​നാ​ണ് സ്വ​ര്‍​ണം.

ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച് എ​സ് എ​സി​ലെ എ​സ്.​അ​ര്‍​ച്ച​ന സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ബോ​യ്‌​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മ​ല​പ്പു​റം കെ​കെ​എം​എ​ച്ച് എ​സ് എ​സി​ലെ മു​ഹ​മ്മ​ദ് അ​മീ​ന്‍ സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ഗേ​ള്‍​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണം കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സി.​ആ​ര്‍. നി​ത്യ​യ്ക്കാ​ണ് സ്വ​ര്‍​ണം.

അ​ത്‌​ല​റ്റി​ക്‌​സി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ 15 ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ന് മീ​റ്റി​ലെ ഗ്ലാ​മ​ര്‍ ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ 400 മീ​റ്റ​റി​ന്‍റെ ഫൈ​ന​ല്‍ ന​ട​ക്കും. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 98 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ന്നു
കാ​യി​ക​മേ​ള​യി​ൽ 848 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 449 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ര്‍ തൊ​ട്ടു പി​ന്നി​ലു​ണ്ട്. 374 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. സ്കൂ​ളു​ക​ളി​ൽ 78 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

Related posts

Leave a Comment