ഇ​നി ആ​വേ​ശ​ത്തി​ന്‍റെ നാ​ളു​ക​ൾ… ഒ​ളി​മ്പി​ക്സ്‌ മാ​തൃ​ക​യി​ൽ കേ​ര​ള സ്കൂ​ൾ കാ​യി​ക മേ​ള; തി​രി​തെ​ളി​യി​ക്കാ​ൻ മ​മ്മൂ​ട്ടി​യെ​ത്തും

കൊ​ച്ചി: ഒ​ളി​മ്പി​ക്സ്‌ മാ​തൃ​ക​യി​ലു​ള്ള കേ​ര​ള സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ൻ മ​മ്മൂ​ട്ടി നി​ർ​വ​ഹി​ക്കും.

മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ. ​അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍, ആ​ര്‍. ബി​ന്ദു, ജി.​ആ​ര്‍. അ​നി​ല്‍, എം.​ബി. രാ​ജേ​ഷ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഒ.​ആ​ര്‍. കേ​ളു, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ജീ​വ​ന്‍ ബാ​ബു, പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

3500 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മാ​ര്‍​ച്ച് പാ​സ്റ്റും ആ​ലു​വ മു​ത​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി വ​രെ​യു​ള്ള 32 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള 4,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം ബാ​ന്‍​ഡ് മാ​ര്‍​ച്ച്. തു​ട​ര്‍​ന്ന് കൊ​ച്ചി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് ക്വീ​നും ഫ്ല​വ​ര്‍ ഗേ​ള്‍​സും മാ​ര്‍​ച്ച് ചെ​യ്യും.

100 മു​ത്തു​ക്കു​ട​ക​ള്‍ അ​ക​മ്പ​ടി​യാ​കും. പി​ന്നാ​ലെ ആ​യി​രം പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന സൂം​ബ. അ​തി​നു​ശേ​ഷം ആ​യി​രം പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രീ ​ഹാ​ന്‍​ഡ് എ​ക്‌​സ​ര്‍​സൈ​സ്. “ക്യൂ​ന്‍ ഓ​ഫ് അ​റേ​ബ്യ​ന്‍ സീ’ ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി, കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍, അ​ത്ത​ച്ച​മ​യം എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​മാ​യി​ട്ടു​ള്ള ക​ലാ​പ​രി​പാ​ടി​യും ഉ​ണ്ടാ​കും. ഇ​ന്ന് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​കു. നാ​ളെ​യാ​ണു മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക.

Related posts

Leave a Comment