കാർത്തിക അഭിലാഷ് ഓടി നേടിയത് സ്വർണ മെഡലെങ്കിൽ ട്രാക്കിൽ കിട്ടിയത് അച്ഛന്റെ സ്നേഹ വാത്സല്യമാണ്. സീനിയർ പെൺകുട്ടികളുടെ വിഭാഗം 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കാർത്തിക അഭിലാഷ് അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയത്.
എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കാർത്തിക അഭിലാഷ്. അഞ്ചു മിനിറ്റും 30 സെക്കൻഡുമാണ് സ്വർണ്ണ മെഡൽ നേടാൻ എടുത്ത സമയപരിധി. സീനിയർ പെൺകുട്ടികളുടെ വിഭാഗം 3000 മീറ്റർ മത്സരത്തിനും കാർത്തിക അഭിലാഷ് സ്വർണം നേടി.
മൂന്നുവർഷമായി കായിക അധ്യാപകൻ സുനിൽകുമാറിന്റെ പരിശീലനത്തിലായിരുന്നു കാർത്തിക. ബൈസൺവാലി സ്വദേശികളായ അഭിലാഷ്-ദീപ ദമ്പതികളുടെ മകളാണ് കാർത്തിക അഭിലാഷ്. ശ്രാവൺ ആണ് സഹോദരൻ.