കോഴിക്കോട്: വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അത്യാധുനിക സ്കൂബാ വാനുമായി ഫയര്‍ഫോഴ്സ്. വെള്ളത്തില്‍ അപകടങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ അഗ്നിശമന സേനയുടെ പക്കല്‍ മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുന്നഅവസ്ഥയുണ്ട്. ഇതിന് പരിഹാരമായാണ് സ്കൂബാവാന് ഉപയോഗിക്കുന്നത്.
കോഴിക്കോട് കോട്ടയം, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ അഞ്ച് ഡിവിഷണുകളിലും കഴിഞ്ഞദിവസമാണ് സ്കൂബാ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. മഹീന്ദ്ര ഡബിള്‍ കാബിന് പിക്ക് അപ്പ് വാന്‍ രൂപമാറ്റം വരുത്തി ഉണ്ടാക്കിയ വാഹനമാണ് സ്കൂബ വാന്‍ . ആറ് പേരടങ്ങുന്ന സ്കൂബ ഡൈവിംഗ്ടീമീന് വാഹനത്തില്‍ ഇരിക്കാം. കാറ്റ് നിറച്ച് വെള്ളത്തിലുപയോഗിക്കുന്ന ഇന്‍ഫ്ളേമബിള്‍ ഡിഞ്ചി എന്ന ബോട്ട് വാനിന് മുകളിലുണ്ടാവും.
വെള്ളത്തില്‍ പൊങ്ങിനില്‍ക്കാന്‍ സഹായിക്കുന്ന ബോയന്‍സി കോന്പന്സേറ്ററി ജാക്കറ്റ്, എട്ട് സ്കൂബ സിലിണ്ടര്‍ സൂക്ഷിക്കുന്നതിനുള്ള അറകള്‍ , സിലിണ്ടര്‍ എയര്‍ മാസ്കിലേക്ക് എത്തിക്കുന്നതിനുള്ള റബര്‍ ട്യൂബ് സ്പൈഡര്‍ , 7 വെറ്റ് സ്യൂട്ട്, ഫേസ് മാസ്ക്, ബോട്ട് എഞ്ചിന് എന്നിവ വെക്കുന്നതിനുള്ളപ്രത്യേകം അറഎന്നിവയും രാത്രി കാല യാത്രക്ക് ഫോഗ് ലാമ്പ്, ഫ്ളഡ് ലൈറ്റ് എന്നിവയും ഉണ്ട്. ഇവ കൂടാതെ വാനില്‍ സൈറണും ഘടിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ഡിവിഷണില്‍ മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലാണ് സാകൂബാ വാന്‍ ലഭിച്ചിട്ടുള്ളത്. സ്റ്റേഷന് ഓഫീസര്‍ പനോത്ത് അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന് ശിബാബുദ്ദീന് ക്യാപ്റ്റനായ മുങ്ങല്‍ വിദഗ്ദ്ധര്‍ അടങ്ങിയ സംഘത്തില്‍ ഫയര്മാന്മാരായ അഹമദ്ദ് റഹീസ്, രതീസ്, ഷൈബിന് , പ്രശാന്ത്, ഡ്രൈവര്‍മാരായ എം.കെ ഗംഗാധരന് , സന്ദീപ, രന്ദീപ്, സതീഷ്, സലാം എന്നിവര്‍ അംഗങ്ങളാണ്. ഇവരായിരിക്കും ഇനി നഗരത്തില്‍ വെള്ളത്തില്‍ അപകടമുണ്ടായാല്‍ രണ്ടാ പ്രവര്ത്തനത്തിനെത്തുക.