കൂത്തുപറമ്പ്: ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. മാലൂർ ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനി (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. 30 ഓടെ നിർമലഗിരി കോളജിന് സമീപം നീറോളിചാലിലായിരുന്നു അപകടം. നിർമാണ തൊഴിലാളികളായ ദന്പതികൾ മാലൂരിൽ നിന്നും കൂത്തുപറന്പിലേക്ക് ജോലിക്കായി സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം.
ഇരിട്ടിയിൽ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. പരിക്കേറ്റ സദാനന്ദനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സദാനന്ദന്റെ പരിക്ക് സാരമുള്ളതല്ല. ഷൈനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൂത്തുപറമ്പ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മക്കൾ: അക്ഷയ ( ബിരുദ വിദ്യാർഥിനി ) അന്വയ (പത്താം ക്ലാസ് വിദ്യാർഥിനി.)