പല തരത്തിലുള്ള വീഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോ കാണുന്പോൾ വൈറലാകാൻ വേണ്ടി ചെയ്യുന്നതാണെന്ന് തോന്നിപ്പോകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച.
ഒരു യുവതി തന്റെ രണ്ട് കൈയും വിട്ട് സ്കൂട്ടി ഓടിക്കുന്നതാണ് വീഡിയോ. ഇത് മാത്രമല്ല, കൈകൾ കൊണ്ട് പറക്കുന്നത് പോലെയുള്ള ആംഗ്യവും ഇവർ കാണിക്കുന്നുണ്ട്. ഡാൻസ് ചെയ്തുകൊണ്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്. രാത്രിയിലാണ് യുവതിയുടെ അഭ്യാസ പ്രകടനം.
ഇതിന്റെ വീഡിയോ പെട്ടെന്ന്തന്നെ വൈറലായി. ഗർ കേ കലേഷ് ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. 1.1 മില്യൺ ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി ആളുകളാണ് യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാൽ ചേച്ചിക്ക് പെട്ടെന്ന് തന്നെ പരലോകത്തിൽ പോകാം, അവരൊരു പ്രൊഫഷണല്‍ സ്റ്റണ്ട് വുമണാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
Fearless Scooter Didi having Kalesh with her Luck on Road
— Ghar Ke Kalesh (@gharkekalesh) March 18, 2024
pic.twitter.com/czwI7rcCOO