ലൈസെൻസ് ഇല്ലാതെ ആര് വണ്ടി ഓടിച്ചാലും കുറ്റകരമാണ്. 18 വയസിൽ താഴെ ആർക്കും ലൈസെൻസ് അനുവദിക്കുകയുമില്ല. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത കുട്ടി അച്ഛനെയും പിന്നിലിരുത്തി സ്കൂട്ടർ ഓടിച്ചു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂടിപ്പോയാൽ പന്ത്രണ്ട് വയസ് അതിലപ്പുറം കുട്ടിക്ക് തോന്നുകയുമില്ല. പോരാത്തതിന് ഇരുവരുംഹെൽമെറ്റും വച്ചിട്ടില്ല. ഇതൊന്നും പോരാഞ്ഞിട്ട് തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടെന്നറിഞ്ഞ പിതാവ്, അഭിമാനപൂര്‍വ്വം തന്റെ മുഷ്ടി ചുരുട്ടി ലൈക്ക് എന്ന് ചിഹ്നം കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് കുട്ടിയുടെ പിനതാവിനെതിരേ സൈബർ അറ്റാക്ക് നടത്തുന്നത്. രൂക്ഷ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ഇങ്ങനെയാണോ മക്കളെ വളർത്തന്നത്? താനൊരു അച്ഛനാണോ എന്നു തുടങ്ങുന്നു വിമർശനങ്ങൾ.