ചെറുതുരുത്തി: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. മൂന്നുപേർക്കെതിരെ ചേലക്കര പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. പൈങ്കുളം ഭാഗത്തുനിന്ന് പാഞ്ഞാൾ റോഡിലൂടെ മക്കളുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കിള്ളിമംഗലം ഉൗരന്പത്ത് വീട്ടിൽ സുനോജിന്റെ ഭാര്യ രമ്യയെയാണ് വാഹനമിടിക്കുകയും,
മൂവർസംഘം നടുറോട്ടിൽ വച്ച് അക്രമിക്കുകയുംചെയ്തതെ ന്നാണ് പരാതി.
ഒരു വർഷം മുന്‍പ് ഇടത് അനുകൂല അധ്യാപക സംഘടനയിൽപ്പെട്ട അധ്യാപകൻ പീഡന കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഇയാൾക്കെതിരെ നവമാധ്യമത്തിൽ പോസ്റ്റിട്ടതാണ് വ്യക്തി വൈരാഗ്യത്തിന് കാരണമെന്നും,
നിരന്തരമായി തങ്ങളെയും കുടുംബത്തേയും ഇവിടുത്തെ സിപിഎം പ്രാദേശിക നേതൃത്വത്തിലുള്ള ഏതാനും ചിലർ വേട്ടയാടുകയാണെന്നും ഇവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കിള്ളിമംഗലം സ്വദേശികളായ നന്ദഗോപാൽ, പ്രവീണ്‍, ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെ ചേലക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
പരാതിക്കാരിയായ യുവതി മനപ്പൂർവം വാഹനം തന്റെ വാഹനത്തിൽ ഇടിച്ച് തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും പോലീസിൽ പരാതി നല്കിയെന്നുംനന്ദഗോപാൽ പറഞ്ഞു.