കൊച്ചി: സ്കൂട്ടർ യാത്രക്കാരന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം. സംഭവത്തിൽ ആലുവ റൂട്ടിലോടുന്ന ബുറാക് ബസിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.
കളമശ്ശേരി സിഗ്നനിൽ ബസ് നിർത്തി വഴി തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനാണ് മർദനം ഉണ്ടായത്. ബസ് സിഗ്നലിലെ ഫ്രീ ലെഫ്റ്റിൽ നിർത്തിയതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് പോകാനായിരുന്നില്ല.
ഇക്കാര്യം ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദനമേറ്റത്. ഇയാളെ പലതവണയായി ജീവനക്കാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖത്തടിക്കുന്നതും സ്കൂട്ടറില്‍ ഇടിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
ജമാലിനെ ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ബസ് ജീവനക്കാര്‍ പിന്‍വാങ്ങിയത്. മര്‍ദനത്തില്‍ ജമാലിന്റെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.