ബൈക്കുകളേക്കാളുപരിയായി പ്രായഭേദമന്യേ ആളുകള്‍ സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റിയാണ്. അതുകൊണ്ടുതന്നെ ആക്ടീവ പോലെയുള്ള ഗിയര്‍ലെസ് സ്‌കൂട്ടറുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത് സര്‍വസാധാരണമാണ്. പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങി അത് വണ്ടിയില്‍ സൂക്ഷിച്ച് വീണ്ടും മറ്റെവിടേയ്‌ക്കെങ്കിലും പോവുന്നതിന് മുമ്പ് ഒരുവട്ടം കൂടി ചിന്തിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സീറ്റിനടിയില്‍ സാധനങ്ങള്‍ വെച്ച് ലോക്ക് ചെയ്താലും വളരെ എളുപ്പത്തില്‍ തുറക്കാനാകും എന്നതാണ് വാസ്തവം. പൂനെയില്‍ നടന്ന സംഭവം എന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്‌കൂട്ടറുകളുടെ സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സ് വളരെ എളുപ്പത്തില്‍ തുറക്കാനാവും എന്നാണ് വിഡിയോയിലൂടെ മനസിലാകുന്നത്. നിമിഷങ്ങള്‍കൊണ്ട് പൂട്ട് തുറന്നാണ് മോഷ്ടാവ് സാധനങ്ങള്‍ കൈക്കലാക്കുന്നത്. മോഷണശേഷം സീറ്റ് പഴയപടി ലോക്ക് ചെയ്തിട്ടാണ് മോഷ്ട്ടാവ് സ്ഥലം വിടുന്നതും.
https://youtu.be/uJgEKt4Qsvg