വയ്യാത്ത മുത്തശ്ചനെ സ്കൂട്ടറിൽ ഇരുത്തി ആശുപത്രിയിലാക്കുന്ന ചെറുമകൻ. ഈ കാഴ്ച കണ്ടു നിൽക്കുന്നവർ യുവാവിനെ ചീത്ത പറയുന്നു. അതൊന്നും വക വയ്ക്കാതെ സ്കൂട്ടർ ആശുപ്തിക്കുള്ളിൽ അതി സാഹസികമായി ഓടിച്ചു കയറ്റി അത്യാഹിത വിഭാഗത്തിലേക്ക് മുത്തശ്ചനെ കൊണ്ടുചെന്നാക്കുന്നു. കേൾക്കുന്പോൾ ഇതൊരു സിനിമാ കഥ ആണെന്ന് തോന്നുന്നോ?
എന്നാൽ തെറ്റി. ഭോപ്പാലിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള സത്നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിൽ സിനിമയ്ക്ക് സമാനമായ നാടകീയ സംഭവം അരങ്ങേറിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
കഴിഞ്ഞ ശനിയാഴ്ച രാത്രി നീരജ് ഗുപ്ത എന്ന ചെറുപ്പക്കാരന്റെ മുത്തശ്ചന് അസുഖം കടുത്തതിനെ തുടർന്ന് മുത്തച്ഛനെ ബൈക്കിന് പിന്നിലിരുത്തി ആശുപത്രിയിലേക്ക് പോയി. ബൈക്കിൽ നീരജ് മുത്തച്ഛനൊപ്പം തന്റെ മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടിയിരുന്നു. ചെറുപ്പക്കാരൻ ആശുപത്രിയിൽ എത്തുന്നതും അത്യാഹിത വിഭാഗത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ചെറുപ്പക്കാരന്റെ ഈ വീഡിയോ കണ്ടവരെല്ലാം 3 ഇഡിയറ്റ്സിലെ ആ രംഗം പുനരാവിഷ്ക്കരിച്ചതാണോയെന്ന് ഓർത്തു പോകുന്നു. കാരണം അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ സമാന രീതിയിൽ ഒരു സീനുണ്ട്. സിനിമയില്‍ അമീര്‍ഖാന്റെ കഥാപാത്രമായ റോഞ്ചോ സ്കൂട്ടറിന് പിന്നില്‍ ഒരു രോഗിയെ കെട്ടിവച്ച് ആശുപത്രിക്കുള്ളിലേക്ക് സ്കൂട്ടര്‍ ഓടിച്ച് കയറ്റുന്ന രംഗമുണ്ട്. സമാനമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങളും.
Scene from the movie 3 Idiots? No!
— Shilpa (@shilpa_cn) February 11, 2024
MP: Man rides into hospital’s Emergency ward on bike with his unconscious Grandfather! 😅 pic.twitter.com/c0BBx0rTWj