പി​ഞ്ചു​കു​ഞ്ഞു​മാ​യി സ്കൂ​ട്ട​റി​ൽ അ​പ​ക​ട യാ​ത്ര; പി​ടി​യി​ലാ​യ​ത് ര​ണ്ടു ത​വ​ണ  ലൈ​സ​ൻ​സ്  സ​സ്പെ​ന്‍റ്  ചെയ്യപ്പെട്ടയാൾ

ചേ​ർ​ത്ത​ല: പി​ഞ്ചു​കു​ഞ്ഞി​നെ സ്കൂ​ട്ട​റി​ന്‍റെ പു​റ​കി​ൽ നി​ർ​ത്തി അ​പ​ക​ട​യാ​ത്ര ന​ട​ത്തി​യ യു​വാ​വി​നെ​തി​രേ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ട​പ​ടി​യെ​ടു​ത്തു.26ന് ​രാ​ത്രി 11ന് ​ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ൽ-ഭ​ജ​ന​മ​ഠം റോ​ഡി​ലാ​യി​രു​ന്നു അ​ഭ്യാ​സ​യാ​ത്ര.

ഓ​ടി​ക്കു​ന്ന ആ​ളി​ന്‍റെ ക​ഴു​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു കു​ഞ്ഞുപി​ടി​ച്ചി​രു​ന്ന​ത്. ഏ​തെ​ങ്കി​ലും രീ​തി​യി​ൽ വാ​ഹ​നം കു​ഴി​യി​ൽ വീ​ഴു​ക​യോ, പെ​ട്ടെ​ന്ന് ബ്രേ​ക്കു പി​ടി​ക്കു​ക​യോ ചെ​യ്താ​ൽ കു​ട്ടി ത​ല​യ​ടി​ച്ച് റോ​ഡി​ൽ വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പിന്നാലെ പോ​യ യാ​ത്ര​ക്കാ​ര​ൻ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് മോ​ട്ടോ​ർ വെ​ഹി​ക്ക​ൾ ആ​പ്പി​ൽ പ​രാ​തി ന​ൽ​കി.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ പേരിൽ ഇയാളുടെ ലൈ​സ​ന്‍​സ് ര​ണ്ടു തവണ സ​സ്പെ​ൻഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ലാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ച​തും. ഇ​തെത്തുട​ർ​ന്ന് ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ജി. ബി​ജു പ​റ​ഞ്ഞു.

Related posts

Leave a Comment