ആശിച്ച് വാങ്ങിയ വാഹനം..! വീ​ട്ടി​ൽ സൂ​ക്ഷി​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ വച്ചിരുന്ന യുവതിയുടെ സ്കൂട്ടർ സാമൂഹ്യവിരുധർ അഗ്നിക്കിരയാക്കി

scootter-fireമാ​ങ്കാം​കു​ഴി: വീ​ട്ടി​ൽ സൂ​ക്ഷി​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. വെ​ട്ടി​യാ​ർ പ​യ്യ​ന്പ​ള്ളി​ൽ ജ​യ​വി​ലാ​സ​ത്തി​ൽ ജ​യ​കു​മാ​രി​യു​ടെ ഹീ​റോ മാ​സ്ട്രോ സ്കൂ​ട്ട​റാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​യ​ൽ​വാ​സി​യാ​യ ആ​ന്പ​ക്കാ​ട്ട് പ്ര​സ​ന്ന​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ലാ​ണ് സ്കൂ​ട്ട​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ​പി​ടു​ത്ത​ത്തി​ൽ സൈ​ക്കി​ളും വീ​ടി​ന്‍റെ വ​യ​റിം​ങ്ങും ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി ത​ന്നെ കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ നി​ല​വി​ളി​ക്കു​ക​യും വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി മാ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts